പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂഴിയാര്‍: വൈദ്യുതി ഉത്പാദനം പൂര്‍ണ്ണതോതിലേക്ക്  Search similar articles
ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരുന്ന മൂഴിയാര്‍ പവര്‍ഹൌസിലെ ആറാം നമ്പര്‍ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദനം തുടങ്ങി.

അഞ്ചാം നമ്പര്‍ ജനറേറ്ററിന്‍റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. നാലാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് മൂഴിയാറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവച്ചത്. പൊട്ടിത്തെറിയില്‍ മൂന്ന് മുതല്‍ ആറുവരെയുള്ള ജനറേറ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇതില്‍ ആറാം നമ്പര്‍ ജനറേറ്ററിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. 50 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ ദിനം‌പ്രതി ഉത്പാദിപ്പിക്കുന്നുണ്ട്. അഞ്ചാം നമ്പര്‍ ജനറേറ്ററിന്‍റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.

ഇതിന് മുന്നോടിയായുള്ള പരിശോധനകള്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ശബരിഗിരി പദ്ധതി പ്രദേശത്ത് നിന്നും 1.19 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദ്പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കക്കാട് പവര്‍സ്റ്റേഷനില്‍ പൂര്‍ണ്ണ തോതില്‍ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. മൂഴിയാറിലെ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദിനം‌പ്രതി 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

ഒന്നും രണ്ടു ജനറേറ്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്നും അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിച്ച നാലാം നമ്പര്‍ ജനറേറ്റര്‍ നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍
പവര്‍ക്കട്ട്: വ്യവസായ മേഖലയ്ക്ക് തിരിച്ചടി
വി.എസിന്‍റെ കിടപ്പുമുറിയുടെ മേല്‍ക്കൂര തകര്‍ന്നു
അഭയകേസ്: വാദം നാലിലേക്ക് മാറ്റി
വ്യവസായശാലകളില്‍ പവര്‍ക്കട്ട്
പാറമടകളെ നിയന്ത്രിക്കും - റവന്യൂ മന്ത്രി
ജലഗതാഗതം വിപുലപ്പെടുത്തും - മന്ത്രി