പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പവര്‍ക്കട്ട്: വ്യവസായ മേഖലയ്ക്ക് തിരിച്ചടി  Search similar articles
വ്യവസായ ശാലകള്‍ക്ക് പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയത് ഈ മേഖലയില്‍ കനത്ത തിരിച്ചടിയാകും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും അടച്ച് പൂട്ടേണ്ടി വരും.

ഐ.ടി കമ്പനികളെയും പവര്‍ക്കട്ട് ഗുരുതരമായി ബാധിക്കും. കേരളത്തില്‍ വിതരണം ചെയ്യുന്ന മൊത്തം വൈദ്യുതിയുടെ 30 ശതമാനവും ഉപയോഗിക്കുന്നത് വന്‍‌കിട വ്യവസായശാലകളാണ്. ഇവര്‍ക്ക് 25 ശതമാനം പവര്‍ക്കട്ടാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശരാശരി ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനമാണ് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്.

എഫ്.എ.സി.ടി, അപ്പോളോ ടയേഴ്സ്, കെ.എം.എം.എല്‍ തുടങ്ങിയ കമ്പനികളാണ് ഇത്തരത്തില്‍ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ യൂണിറ്റുകള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന അലുമിനിയം കമ്പനിയായ ഇന്‍ഡാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പവര്‍ക്കട്ട് വരുന്നതോടെ ഉത്പാദനം പത്ത് ശതമാനം കുറയുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് വ്യവസായ യൂണിറ്റുകള്‍ ഇനി മൂന്നിരട്ടി അധിക തുക നല്‍‌കേണ്ടി വരും. ഇത് വന്‍ അധികച്ചെലവ് ഉണ്ടാക്കുന്നതിനാല്‍ തത്ക്കാലം ഉത്പാദനം നിര്‍ത്തിവയ്ക്കാനേ കമ്പനികള്‍ക്കാവൂ. ഉത്പാദനം തുടരാന്‍ തീരുമാനിച്ചിരിക്കുന്ന കമ്പനികള്‍ക്കാകട്ടെ ഉത്പന്നത്തിന്‍റെ വില കൂട്ടേണ്ടി വരും.

വിദേശ ഓര്‍ഡറുകളുള്ള കമ്പനികള്‍ക്ക് പവര്‍ക്കട്ട് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ഐ.ടി കമ്പനികള്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ടാവും. കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ നികുതി വരുമാനത്തെയും കാര്യമായി ബാധിക്കും.
കൂടുതല്‍
വി.എസിന്‍റെ കിടപ്പുമുറിയുടെ മേല്‍ക്കൂര തകര്‍ന്നു
അഭയകേസ്: വാദം നാലിലേക്ക് മാറ്റി
വ്യവസായശാലകളില്‍ പവര്‍ക്കട്ട്
പാറമടകളെ നിയന്ത്രിക്കും - റവന്യൂ മന്ത്രി
ജലഗതാഗതം വിപുലപ്പെടുത്തും - മന്ത്രി
നികുതി വരുമാനം കൂട്ടും - ഐസക്