പ്രധാനമുള്ള ടൂറിസം കേന്ദ്രങ്ങളെ യോജിപ്പിച്ച് ടൂറിസം ഡെസ്‌റ്റിനേഷനുകള്‍ മാനേജ്മെന്‍റുകള്‍ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി വരുന്ന പദ്ധതികളാണ് ഡൊമസ്റ്റിക് ടൂറിസം സര്‍ക്യൂട്ടുകളുടെ വികസനവും ഡെസ്റ്റിനേഷനുകളുടെ വികസനവും. രണ്ടോ മൂന്നോ കേന്ദ്രങ്ങള്‍ വച്ചുകൊണ്ടാണ് സര്‍ക്യൂട്ട് തയാറാക്കി കൊണ്ടിരിക്കുന്നത്.
ധാരാളം ടുറിസ്റ്റ് കേന്ദ്രങ്ങളുള്ള പ്രദേശമാണ് അടൂര്‍. അതിനാല്‍ അടൂരിനെ ഈ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|