പ്രധാന അധ്യാപകന്‍ മരിച്ച മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ ഉടന്‍ സന്ദര്‍ശിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.
സംഭവം ദാരുണമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ അധ്യാപകരെ ആക്രമിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്ന ഒരു രീതിയാണ്.
തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനെത്തിയ ഗര്‍ഭിണിയായ ഒരു അധ്യാപികയെ ആക്രമിക്കാന്‍ പോലും ഇവര്‍ തയാറായി. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും പ്രതിപക്ഷം ഇതിനെ അപലപിക്കുകയോ പ്രതിഷേധക്കാരെ വിലക്കുകയോ ചെയ്തിട്ടില്ല. പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് യു.ഡി.എഫ് കൈക്കൊണ്ടത്.
അതിന്‍റെ ഫലമായാണ് ഇന്ന് നടന്ന ദാരുണ സംഭവം. ഒരു അധ്യാപകനെ തല്ലിക്കൊന്ന സംഭവം നീതീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
|