ആണവ കരാര്‍ പ്രശ്നത്തില്‍ 22ന് വിശ്വാസവോട്ട് തേടുന്ന യു.പി.എ സര്‍ക്കാരിനെ കേരളാ കോണ്‍ഗ്രസ്(ജെ) എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വൈക്കം വിശ്വന്‍. പി.ജെ.ജോസഫിനോട് ഫോണില്‍ സംസാരിച്ചതായും വിശ്വന്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചിട്ടുണ്ട്.
വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഫ്രാന്‍സിസ് ജോര്‍ജ് വോട്ട് ചെയ്തില്ലെങ്കില്‍ ജോസഫ് വിഭാഗത്തിന് മുന്നില്‍ യു.ഡി.എഫിന്‍റെ വാതിലുകള്‍ എന്നന്നേയ്ക്കുമായി അടയുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് യു.പി.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കെ.എം മാണിയും ആവശ്യപ്പെട്ടിരുന്നു.
|