പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മില്‍മാപാലിന് വിലകൂട്ടാന്‍ നീക്കം  Search similar articles
മില്‍മാ പാലിന്‍റെ വില കൂട്ടാന്‍ വീണ്ടും നീക്കം. ലിറ്ററിന്‌ ഒരു രൂപ കൂട്ടണമെന്നാണ്‌ പുതിയ ആവശ്യം. ഈ മാസം 22ന്‌ ചേരുന്ന മില്‍ക്ക്‌ ഫെഡറേഷന്‍റെ യോഗത്തിനു ശേഷം ശുപാര്‍ശ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ അറിയുന്നു.

ലിറ്ററിന്‌ മൂന്നു രൂപ കൂട്ടാനാണ്‌ ജനുവരിയില്‍ മില്‍മ സര്‍ക്കരിനോട് ശുപാര്‍ശ ചെയ്തത്‌. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു രൂപ കൂട്ടാനേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ. അന്ന്‌ നിര്‍ദേശിച്ചതില്‍ അവശേഷിക്കുന്ന ഒരു രൂപ കൂട്ടാനുള്ള നീക്കമാണ്‌ മില്‍മ ഫെഡറേഷന്‍ യോഗത്തില്‍ പ്രതീക്ഷിക്കുന്നത്‌.

അധികമായി ഈടാക്കുന്ന ഒരു രൂപയില്‍ ഏജന്‍റുമാരുടെ കമ്മിഷനൊഴികെയുള്ള തുക ക്ഷീര കര്‍ഷകര്‍ക്ക്‌ നല്‍കാന്‍ മില്‍മ ശുപാര്‍ശ ചെയ്യാനാണ്‌ സാധ്യത. വില കൂട്ടാന്‍ മില്‍മ ഫെഡറേഷന്‍ തീരുമാനമെടുത്താലും സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കണം. കാലി വളര്‍ത്തലിന്‍റെ അസംസ്കൃത സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്‌.

ഉത്പന്ന വില ഉയരുന്നതോടെ കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിക്കുന്നത്‌ തടയാനാണ് പാലിന് വില കൂട്ടാന്‍ മില്‍മ തിരുമാനിച്ചത്. ലിറ്ററിന്‌ ഒരു രൂപ വില കൂട്ടിയാല്‍ ആവശ്യക്കാര്‍ക്ക്‌ ഏറെ താത്പര്യമുള്ള ടോണ്ഡ്‌ മില്‍ക്കിനും മില്‍മ സ്മാര്‍ട്ടിനും 20 രൂപയാകും. മില്‍മ ജഴ്സിയും മില്‍മ റിച്ചും 21-ല്‍ നിന്ന്‌ 22 രൂപയായി ഉയരും.
കൂടുതല്‍
യൂത്ത് ലീഗ് അക്രമം: അധ്യാപകന്‍ മരിച്ചു
മെഡി.പ്രവേശനം: സര്‍ക്കാര്‍ അപേക്ഷ നല്‍കി
നരേന്ദ്രന്‍ കമ്മിഷന്‍റെ തെളിവെടുപ്പ് മുടങ്ങി
കമ്യൂണിസം പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല - പവ്വത്തില്‍
ബദല്‍ പാഠപുസ്തകം പുറത്തിറങ്ങി
ക്ലസ്റ്റര്‍‌യോഗം: പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി