മുന്‍മന്ത്രി ടി.യു കുരുവിള ഉള്‍പ്പെട്ട രാജകുമാരി ഭൂമി ഇടപാടുകേസില്‍ നരേന്ദ്രന്‍ കമ്മീഷന്‍റെ തെളിവെടുപ്പു മുടങ്ങി. ചീഫ് സെക്രട്ടറി മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണിത്.
ടി.യു കുരുവിളയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് തവണ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടിയുണ്ടായില്ല.
എന്തു കൊണ്ടാണ് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതെന്ന് വ്യക്തമാക്കി മറുപടി നല്‍കാനാണ് ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി രേഖകള്‍ നല്‍കാത്തതിനാല്‍ കമ്മിഷന്‍റെ സിറ്റിംഗില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
രേഖകള്‍ ഹാജരാകാത്തതിന് കാരണങ്ങള്‍ തേടി മറ്റൊരു കമ്മിഷനെ നിയോഗിക്കണമോ എന്നും ജസ്റ്റിസ്റ്റ് നരേന്ദ്രന്‍ പരാമര്‍ശിച്ചു.
|