പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബദല്‍ പാഠപുസ്തകം പുറത്തിറങ്ങി  Search similar articles
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തിന് ബദലായി കെ.എസ്.യു പുതിയ പുസ്തകമിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പുസ്തകം പ്രകാശനം ചെയ്തു.

ബദല്‍ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കരുണാകരന്‍ പ്രകാശനം നിര്‍വ്വഹിച്ചത്. നാളത്തെ തലമുറയ്ക്ക് നേതൃത്വം ആവേശവും കൊടുക്കുന്ന പുസ്തകമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്‌തകം പിന്‍വലിക്കണമെന്ന്‌ ആവശ്യമുന്നയിച്ചപ്പോള്‍ ഇംഗ്ലീഷ്‌ പതിപ്പു മാത്രം മാറ്റാമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.

തെറ്റ്‌ മലയാളം പതിപ്പിലുമുണ്ട്‌. കെ.എസ്‌.യു നടത്തുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു. ഈ സംസ്ഥാനം ഭരിക്കുന്നത് ഗതികെട്ട സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 44 പേജുള്ള ബദല്‍ പാഠപുസ്തകം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മണ്ണിനെ പൊന്നാക്കാനെന്ന ആദ്യഭാഗം സമൂഹത്തിലെ കൃഷിയെ കുറിച്ചുള്ളതാണ്.

കേരളത്തിലെ സാമൂഹ്യ ചരിത്രം പറയുന്നതാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം വിവരിക്കുന്നു. ചടങ്ങില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ഹൈബി ഈഡന്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍
ക്ലസ്റ്റര്‍‌യോഗം: പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി
പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കണം - വെളിയം
ആണവക്കരാര്‍: ജോസഫ് ഇടതിനൊപ്പം
ക്ലസ്റ്റര്‍ യോഗത്തിന് നേരെ പ്രതിഷേധം
സ്കൂള്‍ ശുചിത്വ പരിപാടിക്ക് കര്‍മ്മപദ്ധതി
ബൗദ്ധിക സ്വത്തവകാശം: ഏജന്‍സി രൂപീകരിക്കും