ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി അറിയിച്ചു.
ടി.യു കുരുവിള എം.എല്‍.എയ്ക്കും കെ.ഫ്രാന്‍സിസ് എം.പിക്കുമൊപ്പം അടച്ചിട്ട മുറിക്കുള്ളില്‍ ഏറെ ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷവുമായി ചേര്‍ന്നാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇരുപത്തിരണ്ടിന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇടതിനൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.
പാര്‍ട്ടിയില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും എന്നാല്‍ നേതൃത്വത്തില്‍ അഭിപ്രായ ഭിന്നതയിലെന്നും പി.ജെ ജോസഫ് പറഞ്ഞു.
|