സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ക്ലസ്‌റ്റര്‍ യോഗത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. തിരുവനന്തപുരം എസ്.എം.വി സ് കൂളില്‍ നടന്ന ക്ലസ്‌റ്റര്‍ യോഗത്തിലേയ്‌ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.
ഇതിനെതിരെ രംഗത്തുവന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ക്ലസ്റ്റര്‍ യോഗം തടസ്സപ്പെടുത്താന്‍ ആര് വന്നാലും അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തുമെന്ന് അറിയുന്നു. ക്ലസ്റ്റര്‍ യോഗത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതിനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്.എം.വി സ്കൂളിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിലായാണ് ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നത്.
ഇവിടെയെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യോഗത്തിന് സംരക്ഷണം നല്‍കുന്നതിനായി എത്തിയിട്ടുണ്ട്. വയനാട്ട് നടന്ന ക്ലസ്‌റ്റര്‍ യോഗങ്ങള്‍ക്കു നേരെയും യൂത്ത് ലീഗ് പ്രതിഷേധമുയര്‍ത്തി. ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിലെക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. കല്പറ്റയിലെ ഹൈസ്കൂളിലേക്കാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.
പ്രതിഷേധക്കാര്‍ എത്തുമ്പോള്‍ അഞ്ച് പൊലീസുകാര്‍ മാത്രമാണ് സ്കൂളിന്‍റെ ഗേറ്റില്‍ ഉണ്ടായിരുന്നത്. ഇവരെ മറികടന്ന് പ്രവര്‍ത്തകര്‍ സ്കൂളിലെ ക്ലസ്റ്റര്‍ യോഗത്തിലേക്ക് കയറി. ഇപ്പോള്‍ പ്രതിഷേധക്കാര്‍ കല്‍പ്പറ്റ ദേശീയ പാത ഉപരോധിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ നടക്കാവ്, ചെറുവണ്ണൂര്‍ സ്‌കൂളുകളില്‍ നടക്കുന്ന ക്ലസ്‌റ്റര്‍ യോഗങ്ങള്‍ക്കു നേരെയും യൂത്ത് ലീഗ് പ്രതിഷേധമുയര്‍ത്തി.
നടക്കാവ് സ്‌കൂളിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയപ്പോള്‍ ചെറുവണ്ണൂര്‍ സ്‌കൂളില്‍ ക്ലസ്‌റ്റര്‍ യോഗത്തിനെത്തിയ അധ്യാപകരെ പ്രതിഷേധക്കാര്‍ തടഞ്ഞു.
|