പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബൗദ്ധിക സ്വത്തവകാശം: ഏജന്‍സി രൂപീകരിക്കും  Search similar articles
സംസ്ഥാനത്ത്‌ ബൗദ്ധിക സ്വത്തവകാശ നയം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ മാസങ്ങള്‍ക്കകം നിയമ വകുപ്പിന്‌ കീഴില്‍ മിഷന്‍ ഐ.പി.ആര്‍ എന്ന പേരില്‍ ഏജന്‍സി രൂപീകരിക്കുമെന്ന്‌ നിയമ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബൗദ്ധിക സ്വത്തവകാശം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി വൈദ്യം, ആയുര്‍വ്വേദം, ജൈവ വൈവിധ്യം തുടങ്ങിയ കേരളത്തിന്‍റെ തനത്‌ മേഖലകളിലെ പരമ്പരാഗതമായ അറിവുകള്‍ സംരക്ഷിക്കുന്നതിനാണ്‌ ബൗദ്ധിക സ്വത്തവകാശ നയം തയ്യാറാക്കിയത്‌.

സംസ്ഥാനത്ത്‌ ബിരുദതലത്തില്‍ ബൗദ്ധിക സ്വത്തവകാശം നിര്‍ബന്ധ വിഷയമാക്കിയിട്ടുണ്ട്‌. ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഐ.പി.ആര്‍ ഉള്‍പ്പെടുത്തുന്നതിന്‌ വിദ്യാഭ്യാസ വകുപ്പിനോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ മന്ത്രി പറഞ്ഞു. ഐ.പി.ആറിനെ കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ സമഗ്രമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍
തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക്
പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്‍റായി
ഭാഗ്യക്കുറി ഓണം ബമ്പര്‍ പുറത്തിറക്കി
ഡബ്ലിയു.ടി..ഒ. മാര്‍ഗ്ഗരേഖ ദക്ഷിണേന്ത്യക്ക്‌ ആഘാതം
കോയമ്പത്തൂര്‍ സ്ഫോടനം: ഹര്‍ജി സ്വീകരിച്ചു
പരുന്ത് ആദ്യമെത്തിയത് താനൂരില്‍