പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭാഗ്യക്കുറി ഓണം ബമ്പര്‍ പുറത്തിറക്കി  Search similar articles

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 2008 ടിക്കറ്റിന്‍റെ വിതരണ ഉദ്ഘാടനം സെക്രട്ടേറിയറ്റ്‌ പി.ആര്‍.ചേംബറില്‍ ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ വെള്ളിയാഴ്ച നിര്‍വ്വഹിച്ചു.

സംസ്ഥാനത്തിന്‍റെ ധനകാര്യ മേഖലയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കേരള ഭാഗ്യക്കുറിക്ക്‌ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിന്‌ ഉതകും വിധം ഭാഗ്യക്കുറി മേഖലയെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ്‌ സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

തികച്ചും സുതാര്യവും നിഷ്പക്ഷവും നീതിയുക്തമായും നടത്തുന്ന ഇന്‍ഡ്യയിലെ സുപ്രധാന ഭാഗ്യക്കുറികളില്‍ ഒന്നായി കേരള ഭാഗ്യക്കുറി മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സിനിമാ സീരിയല്‍ നടി മഞ്ജു പിള്ളയ്ക്ക്‌ ടിക്കറ്റ്‌ നല്‍കി മന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനമായി രണ്ട്കോടി രൂപ നല്‍കുന്ന തിരുവോണം ബംബര്‍ ഒരു ടിക്കറ്റിന്‍റെ വില നൂറ്‌ രൂപയാണ്‌. ചടങ്ങില്‍ ലോട്ടറി ഡയറക്ടര്‍ വി.ഗോപിനാഥന്‍ ലോട്ടറി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ലോട്ടറി ഏജന്‍റുമാര്‍ എന്നിവരും സംബന്ധിച്ചു.
കൂടുതല്‍
ഡബ്ലിയു.ടി..ഒ. മാര്‍ഗ്ഗരേഖ ദക്ഷിണേന്ത്യക്ക്‌ ആഘാതം
കോയമ്പത്തൂര്‍ സ്ഫോടനം: ഹര്‍ജി സ്വീകരിച്ചു
പരുന്ത് ആദ്യമെത്തിയത് താനൂരില്‍
വെളിയം രാജന്‍ ഡെപ്യൂട്ടി മേയര്‍
പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണം - ബേബി
അഭിഭാഷകര്‍ ബഹിഷ്ക്കരണം അവസാനിപ്പിച്ചു