കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ ഹൈക്കോടതി ഫലയലില്‍ സ്വീകരിച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ പിതാവാണ് ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്‍കുന്നതിനെതിരെയുള്ള സമയപരിധിക്ക് ശേഷമാണ് ഹര്‍ജി നല്‍കിയത്. അതിനാല്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ കോടതി മദനിയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരം വളര്‍ത്തുന്നതിന് വേണ്ടിയാണ് തനിക്ക് വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയതെന്ന് മദനി കോടതിയെ അറിയിച്ചിരുന്നു.
റിവിഷന്‍ ഹര്‍ജി നല്‍കാന്‍ പരാതിക്കാര്‍ക്ക് അവകാശമില്ലെന്നും മദനി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരാതിക്കാര്‍ സ്ഫോടനത്തില്‍ ഇരകളോ കക്ഷികളോ അല്ല. കേസില്‍ സാക്ഷികളായി വിസ്തരിക്കപ്പെട്ടുവെന്ന് മാത്രം റിവിഷന്‍ ഹര്‍ജി നല്‍കാന്‍ ഇവരെ അനുവദിക്കരുതെന്നും മദനി ആവശ്യപ്പെട്ടിരുന്നു.
അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധിയായ 90 ദിവസം കഴിഞ്ഞാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ പിതാവിന് റിവിഷന്‍ ഹര്‍ജി നല്‍കാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
|