പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പരുന്ത് ആദ്യമെത്തിയത് താനൂരില്‍  Search similar articles
മലയാള സിനിമയുടെ റിലീസിംഗ് ചരിത്രത്തില്‍ റിക്കോര്‍ഡ് ഇട്ടുകൊണ്ട് മമ്മൂട്ടിയുടെ പരുന്ത് പാതിരാത്രിയില്‍ പറന്നിറങ്ങി. മലപ്പുറത്തെ താനൂരില്‍ അര്‍ദ്ധരാത്രി 12.01ന് നിറഞ്ഞ സദസിന് മുമ്പാകെയായിരുന്നു പരുന്തിന്‍റെ ആദ്യപ്രദര്‍ശനം.

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള മത്സരമാണ് അര്‍ദ്ധരാത്രിയില്‍ പരുന്ത് റിലീസ് ചെയ്യാന്‍ കാരണം. പ്രിയതാരത്തെ വരവേല്‍ക്കാന്‍ കൊട്ടും കുരവയുമായാണ് ആരാധകര്‍ തിയേറ്ററിലെത്തിയത്. ആദ്യ പ്രദര്‍ശനം നടന്ന മലപ്പുറത്തെ താനൂരിലെ തിയേറ്ററിലെ അന്തരീക്ഷം മമ്മൂട്ടിമയമായിരുന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മുന്‍‌കൈ എടുത്താണ് പ്രദര്‍ശനം നേരത്തെയാക്കിയത്. മധ്യകേരളത്തില്‍ തൊടുപുഴയില്‍ മാത്രമാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. വടകര, തിരൂര്‍ എന്നിവിടങ്ങളിലും ആദ്യപ്രദര്‍ശനം നേരത്തെയായിരുന്നു. മമ്മൂട്ടിയുടെ ഒടുവിലത്തെ ഹിറ്റായ അണ്ണന്‍ തമ്പിയുടെ ആദ്യ പ്രദര്‍ശനം വെളുപ്പിന് 3.30 മണിക്കായിരുന്നു.

അതിനെ വെല്ലാന്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ മാടമ്പി എന്ന സിനിമ മുന്ന് മണിക്ക് പ്രദര്‍ശിപ്പിച്ചു. ഇതിനെയും മറികടന്നാണ് പരുന്ത് 12.01ന് റിലീസ് ചെയ്തത്.
കൂടുതല്‍
വെളിയം രാജന്‍ ഡെപ്യൂട്ടി മേയര്‍
പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണം - ബേബി
അഭിഭാഷകര്‍ ബഹിഷ്ക്കരണം അവസാനിപ്പിച്ചു
ആണവക്കരാര്‍: ലീഗിന്‍റേത് കാപട്യം
അസിസ്റ്റന്‍റ് പരീക്ഷ: കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു
നാളത്തെ ക്ലസ്റ്റര്‍ യോഗം ബഹിഷ്ക്കരിക്കും