കൊല്ലം കോര്‍പറേഷനില്‍ സി.പി.ഐയുടെ വെളിയം രാജന്‍ ഡെപ്യൂട്ടി മേയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പതിനാലിനെതിരെ മുപ്പത്തിയെട്ട് വോട്ടുകള്‍ക്കാണ് വെളിയം രാജന്‍ ജയിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ സി.പി.എമ്മിന്‍റെ ഒരു കൌണ്‍സിലര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഏറെ നാളത്തെ രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ഡപ്യൂട്ടി മേയര്‍ സ്ഥാനം വീണ്ടും സി.പി.എയുടെ കൈകളിലെത്തുന്നത്. ജില്ലാസഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ. ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സി.പി.ഐയുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ഷാജഹാന്‍ വിളിച്ചുചേര്‍ത്ത നഗരസഭായോഗത്തില്‍ ആകെയുള്ള 52 അംഗങ്ങളില്‍ 14 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മുനിസിപ്പല്‍ ചട്ടപ്രകാരം ആകെയുള്ളതില്‍ പകുതിയോ അതില്‍ കൂടുതലോ അംഗങ്ങള്‍ പങ്കെടുക്കാത്തതിനാല്‍ കോറമില്ലെന്ന് കണ്ട് വരണാധികാരി യോഗം പിരിച്ചുവിടുകയായിരുന്നു. ഇന്നു ചേര്‍ന്ന കോര്‍പറേഷന്‍ യോഗത്തിലാണ് വെളിയം രാജന്‍ സി.പി.എം അഗങ്ങളുടെകൂടി വോട്ടുകൂടി നേടി ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ധാരണയനുസരിച്ച് കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായി സി.പി.ഐ നോമിനിയായ ബി.എം.ഷെരീഫിനെ ആദ്യ രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കാനും തുടര്‍ന്ന് സി.പി.എം പ്രതിനിധി പ്രസിഡന്‍റാക്കാനും തീരുമാനിച്ചു.
|