കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ശബള വര്‍ദ്ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള മിനിമം കൂലി ബസ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
ഇതിന് പുറമേ ബസിലെ മൂന്ന് തൊഴിലാളികള്‍ക്കെങ്കിലും ക്ഷേമനിധി വിഹിതം അടയ്ക്കണമെന്ന വ്യവസ്ഥ ഉടമകള്‍ പാലിക്കുന്നില്ലെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ആലുവ, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി, പെരുമ്പടപ്പ്, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നഗരത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
ദീര്‍ഘദൂര ബസുകള്‍ നഗരത്തിന് പുറത്ത് സര്‍വ്വീസ് അവസാനിപ്പിക്കുകയാണ്. പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം ലഘൂകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഇരുപതോളം അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
|