പൊലീസുകാര്‍ സമ്പന്നരുടെ അടിമകളായി മാറരുതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചില നാട്ടിന്‍ പ്രദേശങ്ങളില്‍ പഴയ നാട്ടു പ്രമാണിമാര്‍ക്ക് പകരമായി പുത്തന്‍ പണക്കാര്‍ പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരം ആള്‍ക്കാര്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ഥലം മാറി വരുന്ന പൊലീസുകാര്‍ക്ക് താമസ സൌകര്യം ഒരുക്കിയും മറ്റ് സൌകര്യങ്ങള്‍ ചെയ്തും ഇവര്‍ പൊലീസുകാരെ വശത്താക്കുന്നുണ്ട്.
പഴയ നാട്ട്‌പ്രമാണിമാര്‍ പുത്തന്‍ പണക്കാരായി രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അനുവദിച്ച് കൊടുക്കാനാവില്ല. പാവപ്പെട്ടവരായ ആളുകള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് വരുമ്പോള്‍ അവരുടെ പരാതികള്‍ക്ക് ആദ്യപരിഗണന കൊടുക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചു.
|