പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വക്കീലിനെ അധിക്ഷേപിച്ചെന്ന് പരാതി  Search similar articles
തൊപ്പി ധരിച്ച് കോടതിയിലെത്തിയ അഭിഭാഷകനെ തിരുവനന്തപുരം ജില്ലാ ജഡ്ജി സോമരാജന്‍ അധിക്ഷേപിച്ചതായി പരാതി. കാഞ്ഞിരമറ്റം സിറാജാണ് പരാതിക്കാരന്‍.

മത പഠനം പൂര്‍ത്തിയാക്കി ബിരുദമെടുത്തിട്ടുള്ള സിറാജ് കഴിഞ്ഞ രണ്ട് വര്‍ഷമായി തിരുവനന്തപുരത്ത് അഭിഭാഷകനാണ്. ചില കേസുകള്‍ക്ക് ഹൈക്കോടതിയിലും തൊപ്പി വച്ച് തന്നെ സിറാജ് ഹാജരായിട്ടുണ്ട്. പുതുതായി എത്തിയ ജില്ലാ ജഡ്ജി സോമരാജാണ് കോടതിക്കുള്ളില്‍ മതചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാട് എടുത്തത്.

തന്‍റെ അഭിഭാഷക ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ഇത് ആദ്യമാണെന്ന് സിറാജ് പറയുന്നു. തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ജഡ്ജി നടത്തിയതെന്നും ഇദ്ദേഹം പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന അഭിഭാഷകരില്‍ നേതൃനിരയിലാണ് സിറാജും.

സിറാജിനെതിരെയുള്ള ആരോപണം സമരത്തിനെതിരെയുള്ള ജഡ്ജിയുടെ പ്രതിഷേധമാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
കൂടുതല്‍
കടാശ്വാസ പദ്ധതി: വയനാട്ടില്‍ പ്രതിഷേധം
യൂത്ത് കോണ്‍ഗ്രസ് വഴി തടഞ്ഞു
അഹമ്മദ് ഇന്ന് സോണിയയെ കാണും
പി.എസ്.സി ഫലം ചോര്‍ന്നു
യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു