പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കടാശ്വാസ പദ്ധതി: വയനാട്ടില്‍ പ്രതിഷേധം  Search similar articles
കേന്ദ്രസര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതി വായ്പ തിരിച്ചടച്ചവര്‍ക്ക് കൂടി ബാധകമാക്കണമെന്ന് വയനാട്ടില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധ സമരം ആരംഭിച്ചു.

പദ്ധതിയില്‍ നിന്നും പുറത്തായ കര്‍ഷകരുടെ പട്ടിക തയാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഫാര്‍മേഴ്സ് റിലീഫ് ഫാം. സംസ്ഥാന സര്‍ക്കാരിന്‍റെ ശതശതമാനം കേരളീയം പദ്ധതി പ്രകാരവും അല്ലാതെയും പലിശയടച്ച് വായ്പ പുതുക്കിയ ജില്ലയിലെ ഒരു ലക്ഷം കര്‍ഷകര്‍ക്കാണ് കേന്ദ്രത്തിന്‍റെ ആനുകൂല്യം നഷ്ടപ്പെട്ടത്.

ഇതിനെതിരെ കര്‍ഷക സംഘം, കര്‍ഷക കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം പോലെയുള്ള കര്‍ഷക സംഘടനകള്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഉപാധികള്‍ പിന്‍‌വലിച്ച് യഥാര്‍ത്ഥ കടാശ്വാസം നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് കര്‍ഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 22ന് കളക്ടറേറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ സമരത്തിനിറങ്ങുന്നതോടെ വയനാട് വീണ്ടും കര്‍ഷക സമരങ്ങളുടെ വേദിയാകും.
കൂടുതല്‍
യൂത്ത് കോണ്‍ഗ്രസ് വഴി തടഞ്ഞു
അഹമ്മദ് ഇന്ന് സോണിയയെ കാണും
പി.എസ്.സി ഫലം ചോര്‍ന്നു
യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി