പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യൂത്ത് കോണ്‍ഗ്രസ് വഴി തടഞ്ഞു  Search similar articles
ബസ്‌ ചാര്‍ജ്‌ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കോട്ടയത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വഴി തടഞ്ഞു. പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കെ.എസ്.ആര്‍.ടിസി ബസ് പിടിച്ചെടുത്തു.

ഇന്ന് രാവിലെ പത്തേമുക്കാല്‍ മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.കെ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതു മൂലം ഏകദേശം അരമണിക്കൂറോളം സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം നടന്നത്.

ചാര്‍ജ് വര്‍ദ്ധനവ് പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഉപരോധത്തില്‍ കാര്യമായ ഒരു സംഘര്‍ഷവുമുണ്ടായില്ല. ഉപരോധത്തിന്‍റെ ഭാഗമായി ഒരു കെ.എസ്.ആര്‍.ടി.സി ബസ് പ്രതീകാത്മകമായി സമരക്കാര്‍ പിടിച്ചെടുത്തു.

പിന്നീട് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.
കൂടുതല്‍
അഹമ്മദ് ഇന്ന് സോണിയയെ കാണും
പി.എസ്.സി ഫലം ചോര്‍ന്നു
യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി
ഇരവികുളത്ത് 743 വരയാടുകള്‍