പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഹമ്മദ് ഇന്ന് സോണിയയെ കാണും  Search similar articles
E. Ahammad
KBJWD
ആണവക്കരാര്‍ വിഷയത്തില്‍ മുസ്ലീം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് ഇന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും പ്രധാനമന്ത്രി ഡോ.മന്‍‌‌മോഹന്‍ സിംഗിനെയും കാണും.

കഴിഞ്ഞ ദിവസം ആണവക്കരാര്‍ വിഷയത്തില്‍ പാണക്കാട്ട് ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനങ്ങള്‍ സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും അഹമ്മദ് ധരിപ്പിക്കും. ആണവകരാറുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ മന്ത്രി സഭയില്‍ നിന്നും ഇ. അഹമ്മദ് രാജിവയ്ക്കുമെന്ന തീരുമാനമാണ് ലീഗ് നേതൃത്വം എടുത്തിരിക്കുന്നത്.

അതേ സമയം കോണ്‍ഗ്രസുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പാര്‍ലമെന്‍റില്‍ വിശ്വസവോട്ട് തേടുന്ന സമയത്ത് സര്‍ക്കാരിനെ പിന്തുണയ്ക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ ഇ.അഹമ്മദ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിക്കും.
കൂടുതല്‍
പി.എസ്.സി ഫലം ചോര്‍ന്നു
യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി
ഇരവികുളത്ത് 743 വരയാടുകള്‍
പ്ലസ്‌വണ്‍ ക്ലാസ് ജൂലൈ 15ന്‌ തുടങ്ങും