പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.എസ്.സി ഫലം ചോര്‍ന്നു  Search similar articles
പി.എസ്.സി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷാഫലം പുറത്തു വന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രമാണ് പത്ര പരസ്യം നല്‍കി ഫലം പുറത്തുവിട്ടത്.

2007 ല്‍ നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റ്ന്‍റ് പരീ‍ക്ഷയുടെ ഫലമാണ് സ്വകാര്യ സ്ഥാപനം പുറത്ത് വിട്ടത്. പി.എസ്.സി ബുള്ളറ്റിനിലും ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബ്രിന്‍ല്യന്‍സ് കോളജ് എന്ന സ്ഥാപനം ഫലം പുറത്ത് വിട്ടത്. പി.എസ്.എസി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്.

ഈ സ്ഥാപനത്തിന്‍റെ ഗൈഡില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ മിക്ക പി.എസ്.സി പരീക്ഷകള്‍ക്കും കൂടുതലായി ഉള്‍പ്പെടുത്തുന്നുവെന്ന പരാതി നേരത്തെ തന്നെയുണ്ട്.
കൂടുതല്‍
യാത്രാനിരക്കില്‍ മാറ്റമില്ലാതെ തമിഴ്നാട്
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി
ഇരവികുളത്ത് 743 വരയാടുകള്‍
പ്ലസ്‌വണ്‍ ക്ലാസ് ജൂലൈ 15ന്‌ തുടങ്ങും
ഒമ്പത് ജില്ലകളില്‍ വൃക്ഷവത്ക്കരണം