പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതിയ ബസ് നിരക്ക് നിലവില്‍ വന്നു  Search similar articles
സംസ്ഥാനത്ത് പുതിക്കിയ യാത്രാ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ബസ്‌ യാത്രാ നിരക്ക്‌ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് മിനിമം ചാര്‍ജ് നാല് രൂപയാണ്. സിറ്റി ഓര്‍ഡിനറി സര്‍വീസുകളില്‍ 14.50 ശതമാനവും ഫാസ്റ്റ്‌, സൂപ്പര്‍ ഫാസ്റ്റ്‌, സിറ്റി ഫാസ്റ്റ്‌ എന്നിവയില്‍ 9.60 ശതമാനവുമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. സൂപ്പര്‍ ഫാസ്റ്റ്‌ സര്‍വീസിന്‌ 9.09 ശതമാനവും സൂപ്പര്‍ എക്‌സ്‌പ്രസ്സിന്‌ 8.33 ശതമാനവും, സൂപ്പര്‍ ഡീലക്‌സിന്‌ 7.05 ശതമാനവും, ലക്ഷ്വറി, ഹൈടെക്‌ സര്‍വീസിന്‌ 12.50 ശതമാനവുമാണ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതിയ ബസ് നിരക്കുകള്‍ ട്രെയിന്‍ നിരക്കിനേക്കാള്‍ ഇരട്ടിയോളമാണ്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേയ്ക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 43 രൂപയാണ് പുതിയ നിരക്ക്. എന്നാല്‍ ട്രെയിനില്‍ ജനറല്‍ ടിക്കറ്റ് 27 രൂപ മാത്രമാണ്. ആലപ്പുഴയിലേക്ക് ബസില്‍ 92 രൂപയും ട്രെയിനില്‍ 46 രൂപയുമാണ്. എറണാകുളത്തേയ്ക്ക് ബസില്‍ 128 രൂപയും തീവണ്ടിയില്‍ 63 രൂപയുമാണ് നിരക്ക്.

തൃശൂരിലേക്ക് ബസില്‍ 175 രൂപയും ട്രെയിനില്‍ 77 രൂപയേയുള്ളു. കോഴിക്കോട്ടേയ്ക്ക് ബസില്‍ 251 രൂപയും ട്രെയിനില്‍ 100 രൂപയുമാണ് നിരക്ക്. കണ്ണൂരിലേക്ക് ബസില്‍ 304 രൂപയാകുമ്പോള്‍ ട്രെയിനില്‍ 117 രൂപ മതിയാകും.
കൂടുതല്‍
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി
ഇരവികുളത്ത് 743 വരയാടുകള്‍
പ്ലസ്‌വണ്‍ ക്ലാസ് ജൂലൈ 15ന്‌ തുടങ്ങും
ഒമ്പത് ജില്ലകളില്‍ വൃക്ഷവത്ക്കരണം
ഇന്ത്യയെ അടിയറ വയ്ക്കാന്‍ ശ്രമം - വി.എസ്
പാഠപുസ്തകം: സമിതിയോഗം തിങ്കളാഴ്ച