പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീ തുളസി കേരളത്തിന്‍റെ സുന്ദരി  Search similar articles
കണ്ണൂര്‍ സ്വദേശി ശ്രീതുളസി മോഹന്‍ കേരളത്തിന്‍റെ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ടു. അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന മത്സരത്തിനൊടുവില്‍ 21 സുന്ദരികളെ പിന്തളിയാണ് ശ്രീതുളസി മലയാളി സുന്ദരി കിരീടം ചൂടിയത്.

ദിവസങ്ങള്‍ നീണ്ട് പരിശീലനത്തിനും കാത്തിരിപ്പിനുമൊടുവില്‍ മലയാളത്തിന്‍റെ സുന്ദരിപ്പട്ടം ബി.എ ഫൈനാന്‍സ് വിദ്യാര്‍ത്ഥി ശ്രീ തുളസി സ്വന്തമാക്കുകയായിരുന്നു. കണ്ണൂരിലെ പി.വി.മോഹനന്‍നമ്പ്യാര്‍ - രാജലക്ഷ്‌മി ദമ്പതികളുടെ മകളാണ്‌ അഞ്ചടി എട്ടിഞ്ചുകാരിയായ ശ്രീതുളസി. ഇന്‍റീരിയര്‍ ഡിസൈനര്‍ കൂടിയായ തുളസി ഇതാദ്യമായാണ്‌ മിസ്‌ കേരള മത്സരത്തില്‍ മാറ്റുരച്ചത്‌.

മിസ്‌ സെന്‍ഷ്വാലിറ്റി കിരീടവും തുളസിക്കു തന്നെയാണ്‌. രണ്ടും മൂന്നു സ്ഥാനങ്ങള്‍ റിമ കല്ലിങ്കലും ആന്‍ ജോസഫും കരസ്ഥമാക്കി. റിമി മിസ്‌ ഫോട്ടോജനിക്‌, മിസ്‌ ടാലന്‍റഡ്‌, മിസ്‌ വോയ്‌സ്‌, ബ്യൂട്ടിഫുള്‍ ഐസ്‌ എന്നിങ്ങനെ നാല് സമ്മാനങ്ങളും നേടി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആന്‍ ജോസഫ് ആയിരുന്നു മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

2005ലെ മിസ് ഇന്ത്യ നടാഷ സൂരി, പോപ് ഗായിക സൌമ്യ റാവു, സിനിമാതാരം ജ്യോതിര്‍മയി, മോഡലിംഗ് രംഗത്തെ പ്രമുഖരായ വിപാക്ഷ അഗര്‍വാള്‍, ടോണി ലൂക്ക്‌ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തീരുമാനിച്ചത്. പുഞ്ചിരിക്കുന്ന മുഖവുമായി റാമ്പിലെത്തുന്ന് സുന്ദരിമാരെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് കൊച്ചിയിലെ ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിയത്.
കൂടുതല്‍
ഇരവികുളത്ത് 743 വരയാടുകള്‍
പ്ലസ്‌വണ്‍ ക്ലാസ് ജൂലൈ 15ന്‌ തുടങ്ങും
ഒമ്പത് ജില്ലകളില്‍ വൃക്ഷവത്ക്കരണം
ഇന്ത്യയെ അടിയറ വയ്ക്കാന്‍ ശ്രമം - വി.എസ്
പാഠപുസ്തകം: സമിതിയോഗം തിങ്കളാഴ്ച
പൂവരണി കേസ്: രാഖി അറസ്റ്റില്‍