ഇരവികുളം ദേശീയോദ്യാനത്തില്‍ 743 വരയാടുകള്‍ ഉണ്ടെന്ന് തിട്ടപ്പെടുത്തി. ഏപ്രില്‍ 27 മുതല്‍ മേയ് മൂന്ന് വരെ നടന്ന വരയാടുകളുടെ വാര്‍ഷിക സെന്‍സസിലാണ് ഇത് കണക്കാക്കിയത്.
ബൗണ്ടഡ് കൗണ്ട്സ് രീതി ഉപയോഗപ്പെടുത്തിയാണ് സെന്‍സസ്സ് നടന്നത്. ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ 13 വാസമേഖലകളിലെ ആടുകളെ ഒരേ സമയം എണ്ണി തിട്ടപ്പെടുത്തി കണക്കെടുക്കുന്ന രീതിയാണിത്. 1984 - ലാണ് പാര്‍ക്കില്‍ ആദ്യമായി ഈ രീതിയില്‍ ആടുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.
വനം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ നടന്ന സെന്‍സസില്‍ ഫോറസ്ട്രി ആന്‍റ് വെറ്ററിനറി സയന്‍സ് കോളജ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയും സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളായ മൂന്നാര്‍ എന്‍വയോണ്‍മെന്‍റ് ആന്‍റ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റി, ഹൈറേഞ്ച് എന്നിവയിലെ സന്നദ്ധ പ്രവര്‍ത്തകരും സര്‍വ്വേയില്‍ പങ്കെടുത്തു.
|