സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 15 ന് തുടങ്ങും. ആദ്യ അലോട്ട്‌മെന്‍റ് ലിസ്റ്റ് പ്രകാരം 80 ശതമാനം വിദ്യാര്‍ത്ഥികളും വിവിധ സ്കൂളുകളില്‍ സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടിയിട്ടുണ്ട്.
രണ്ടാം അലോട്ട്‌മെന്‍റ് ലിസ്റ്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. ഇതുവരെ 2,11,887 സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ കുട്ടികള്‍ക്ക് തിരുത്താന്‍ രണ്ടുപ്രാവശ്യം അവസരം നല്‍കിയിട്ടും 48 കുട്ടികളുടെ വിവരം തെറ്റായി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ഈ കുട്ടികള്‍ ഇപ്പോള്‍ സ്കൂളുകളില്‍ പ്രവേശനം നേടേണ്ടതില്ല. അവര്‍ക്ക് അര്‍ഹതപ്പെട്ട സ്കൂളിലും കോംബിനേഷനിലും തന്നെ മൂന്നാം അലോട്ട് ശേഷം പ്രവേശനം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഈ കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ ജൂലൈ 15ഓടെ രേഖാമൂലം അപേക്ഷ നല്‍കണം.
ഒന്നാം അലോട്ട്‌മെന്‍റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ത്തിയാക്കി. അന്ന് അഞ്ച് മണിയ്ക്കുള്ളില്‍ത്തന്നെ പ്രിന്‍സിപ്പല്‍മാര്‍ ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യാനും സ്ഥിര പ്രവേശനം ലഭിക്കാനും നല്‍കിയ അപേക്ഷകളുടെ കൃത്യമായ ലിസ്റ്റ് നോഡല്‍ കേന്ദ്രങ്ങളിലേക്കെത്തിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
|