പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയെ അടിയറ വയ്ക്കാന്‍ ശ്രമം - വി.എസ്  Search similar articles
V.S Achuthanandan
KBJWD
ആണവ കരാര്‍ നടപ്പാക്കുന്നതിലൂടെ ഇന്ത്യയെ അമേരിക്കയ്ക്ക്‌ അടിയറ വയ്ക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

ആണവ കരാറുമായി മുന്നോട്ട്‌ പോകാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം രാജ്യദ്രോഹപരമാണെന്നും വി.എസ്‌.പറഞ്ഞു. നിയമസഭയില്‍ ആണവകരാറിനെതിരെ പ്രമേയം പാസാക്കിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെകുറിച്ച്‌ ഇടതുപക്ഷവുമായി സഭയില്‍ ചര്‍ച്ചയ്ക്ക്‌ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആണവ കരാറിനെ നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയം ചര്‍ച്ച ചെയ്യാതിരക്കാനാണ്‌ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചത്. കേന്ദ്രസര്‍ക്കാര്‍ ആണവകരാറുമായി മുന്നോട്ടു പോകുന്നത്‌ അധാര്‍മികവും ജനാധിപത്യ സമൂഹത്തിനോടുള്ള കടുത്ത വെല്ലുവിളിയുമാണ്.

രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ ഒപ്പിടാന്‍ പോകുന്ന കരാര്‍ രാജ്യത്തിന്‌ തെല്ലും സഹായകരമല്ല. ഭൂരിപക്ഷം ജനങ്ങളുടെയും പാര്‍ലമെന്‍റിന്‍റെയും പിന്തുണയില്ലാതെയാണ്‌ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്‌. വിശ്വാസവോട്ടു നേടിയശേഷമേ കരാറുമായി മുന്നോട്ടു പോകൂ എന്നാണ്‌ സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്‌.

എന്നാല്‍ പ്രഖ്യാപനത്തിന്‌ വിരുദ്ധമായ നടപടിയാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. സാമ്രാജ്യത്വത്തിന്‍റെ വിനീത ദാസനായി മാറാനാണ്‌ പ്രധാനമന്ത്രി ശ്രമിക്കുന്നത്‌. കരാരുമായി മുന്നോട്ടു പോകാനും ബുഷുമായി ധാരണ ഉണ്ടാക്കാനും ശ്രമിച്ചത്‌ രാജ്യത്തിന്‍റെ ആത്മാഭിമാനത്തിന്‌ കളങ്കം സൃഷ്ടിച്ചു.

കരാര്‍ രാജ്യത്തിന്‍റെ ഇന്ധന ആവശ്യം നിറവേറ്റാന്‍ പര്യാപ്‌തമല്ല. രാജ്യത്തെ ആണവോര്‍ജ വികസന പദ്ധതികളെ നിയന്ത്രിക്കാനും തകര്‍ക്കാനും മാത്രമേ കരാര്‍ സഹായിക്കും എന്നാണ്‌ പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഇന്ത്യയുടെ പരമാധികാരത്തെയും ഭാവി വികസനത്തെയും തകര്‍ക്കുന്നു എന്നതുകൊണ്ടാണ്‌ കരാറിനെ എതിര്‍ത്തത്‌.

അതീവ രഹസ്യമാണെന്നു പറഞ്ഞ്‌ പാര്‍ലമെന്‍റില്‍ നിന്നു മറച്ചു വച്ച കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക പരസ്യപ്പെടുത്തിയത്‌ സര്‍ക്കാരിന്‍റെ നിലപാടിനെ പരിഹാസ്യമാക്കി. രാജ്യദ്രോഹപരമായ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സാഹചര്യത്തിലാണ്‌ പിന്തുണ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍
പാഠപുസ്തകം: സമിതിയോഗം തിങ്കളാഴ്ച
പൂവരണി കേസ്: രാഖി അറസ്റ്റില്‍
വനിതാ അംഗത്തെ അപമാനിച്ചതായി പരാതി
പുനസംഘടനയില്‍ അതൃപ്തി - കരുണാകരന്‍
അസിസ്റ്റന്‍റ് ഗ്രേഡ്: സത്യവാങ്മൂലങ്ങള്‍ വിരുദ്ധമെന്ന്
ലോനപ്പന്‍ നമ്പാടന്‍ കുഴഞ്ഞ് വീണു