പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാഠപുസ്തകം: സമിതിയോഗം തിങ്കളാഴ്ച  Search similar articles
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യോഗം ചേരും.

സമിതിക്കെതിരായ വിമര്‍ശനങ്ങള്‍ മുന്‍ ‌വിധിയോടെ ഉള്ളതാണെന്നും സമിതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സമിതി അധ്യക്ഷന്‍ ഡോ. കെ.എന്‍ പണിക്കര്‍ അറിയിച്ചു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തെക്കുറിച്ച് എല്ലാ വിഭാഗക്കാരുടെയും പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് കെ.എന്‍ പണിക്കര്‍ പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ എങ്ങനെ സ്വീകരിക്കണം, സിറ്റിംഗുകള്‍ എപ്പോള്‍ നടത്തണമെന്ന കാര്യങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന യോഗം തീരുമാനിക്കും. മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കെ.പി.സി.സി നിയോഗിച്ച പാഠപുസ്തക സമിതിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കെ..എന്‍ പണിക്കര്‍ പറഞ്ഞു.

ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ.കെ.എന്‍ പണിക്കര്‍ ഇക്കാര്യം പറഞ്ഞത്. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായ കെ.പി.സി.സി പാഠപുസ്തക സമിതി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.
കൂടുതല്‍
പൂവരണി കേസ്: രാഖി അറസ്റ്റില്‍
വനിതാ അംഗത്തെ അപമാനിച്ചതായി പരാതി
പുനസംഘടനയില്‍ അതൃപ്തി - കരുണാകരന്‍
അസിസ്റ്റന്‍റ് ഗ്രേഡ്: സത്യവാങ്മൂലങ്ങള്‍ വിരുദ്ധമെന്ന്
ലോനപ്പന്‍ നമ്പാടന്‍ കുഴഞ്ഞ് വീണു
കേരളത്തിലെ സുന്ദരിയെ ഇന്ന് അറിയാം