കോഴിക്കോട് ചെരണ്ടത്തൂരിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ ഒരു വനിതാ പഞ്ചായത്ത് അംഗത്തെ പൊലീസ് അപമാനിച്ചതായി കോണ്‍ഗ്രസ് ജില്ലാ ഘടകം പരാതിപ്പെട്ടു.
വനിതാ അംഗം ഷീബയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ വടകര ഡി.വൈ.എസ്.പിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി അധ്യക്ഷന്‍ കെ.സി അബു അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനാണ് പി.സി ഷീബയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്.
ആര്‍.ടി.ഒയുടെ വാഹനം ആക്രമിച്ചതിലും അക്രമത്തിന് പ്രേരിപ്പിച്ചതിനും ഷീബയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. താന്‍ നിരപരാധിയാണെന്ന് ഷീബ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് വടകരയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹാനയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ടെറസിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.
|