പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുനസംഘടനയില്‍ അതൃപ്തി - കരുണാകരന്‍  Search similar articles
Karunakaran
KBJWD
കെ.പി.സി.സി പുനസംഘടനയില്‍ തനിക്ക്‌ അതൃപ്‌തിയുണ്ടെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണത്തെ കൂടിക്കാഴ്ചയില്‍ സോണിയയോട്‌ ഇതേ കുറിച്ച്‌ പരാതി ഉന്നയിക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വിശ്വാസ് വോട്ട് നേടും. കോണ്‍‌ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തന്നോട്‌ ആലോചിക്കാതെയാണ്‌ പട്ടിക തയ്യാറാക്കിയത്‌. തന്നോടൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങിവന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങളല്ല ലഭിച്ചത്.

ഈ അതൃപ്തി കേന്ദ്രത്തെ അറിയിക്കും. എന്നാല്‍ ഇത്തവണത്തെ ഡല്‍ഹി യാത്രയില്‍ ഹൈക്കമാന്‍ഡുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ല. പാര്‍ട്ടിയെ സംബന്ധിച്ച വളരെ ഗൌരവമേറിയ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സമയാണിപ്പോള്‍. രാജ്യതത്പര്യം സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.

അതിനാല്‍ സംഘടനാ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യില്ല. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്‌ മുസ്‌ലീം ലീഗ്‌ മന്ത്രി ഇ. അഹമ്മദിനെ പിന്‍വലിക്കില്ലെന്നാണ്‌ താന്‍ കരുതുന്നതെന്നും കെ. കരുണാകരന്‍ പറഞ്ഞു.
കൂടുതല്‍
അസിസ്റ്റന്‍റ് ഗ്രേഡ്: സത്യവാങ്മൂലങ്ങള്‍ വിരുദ്ധമെന്ന്
ലോനപ്പന്‍ നമ്പാടന്‍ കുഴഞ്ഞ് വീണു
കേരളത്തിലെ സുന്ദരിയെ ഇന്ന് അറിയാം
നിരക്ക് വര്‍ദ്ധനയ്ക്കെതിരെ പ്രക്ഷോഭം - ഉമ്മന്‍‌ചാണ്ടി
ഇന്ന് ഗ്രഹസംഗമം
നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു