പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അസിസ്റ്റന്‍റ് ഗ്രേഡ്: സത്യവാങ്മൂലങ്ങള്‍ വിരുദ്ധമെന്ന്  Search similar articles
കേരള സര്‍വ്വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം സംബന്ധിച്ച് വൈസ്‌ ചാന്‍സിലറി, പ്രോ.വൈസ്‌ ചാന്‍സലറും നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരസ്‌പര വിരുദ്ധമാണെന്ന്‌ ഉപലോകായുക്ത ജസ്റ്റീസ്‌ എന്‍.കൃഷ്ണന്‍ നായര്‍ നിരീക്ഷിച്ചു.

വൈസ്‌ ചാന്‍സിലര്‍ നല്‍കിയ സത്യവാങ്ങ്‌മൂലത്തില്‍ നിന്ന്‌ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റിയില്‍ കിട്ടി എന്നാണ്‌ അനുമാനിക്കേണ്ടതെന്നും ഉപലോകായുക്ത ചൂണ്ടിക്കാട്ടി. ഉത്തരക്കടലാസുകള്‍ സര്‍വ്വകലാശാലയ്ക്ക് അയച്ചുവെന്ന് മൂല്യനിര്‍ണയം നടത്തിയ സ്ഥാപനത്തിന്‍റെ കത്ത് വൈസ്ചാന്‍സലര്‍ ഉപലോകായുക്തക്ക് സമര്‍പ്പിച്ചിരുന്നു.

ഉത്തരക്കടലാസുകളെ കുറിച്ചുള്ള ഒരു ഓഫീസ് നോട്ടാണ് വൈസ് ചാന്‍ലസര്‍ സമര്‍പ്പിച്ച മറ്റൊരു രേഖ. ഇതില്‍ പരീക്ഷയുടെ നടത്തിപ്പിന്‍റെ ചുമതല പ്രോ വൈസ്ചാന്‍സലര്‍ക്കായിരുന്നുവെന്നും എന്നാല്‍ ഉത്തരക്കടലാസുകള്‍ രജിസ്ട്രാറുടെ പക്കലെത്തിയില്ലെന്നും രജിസ്റ്റാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നീട് ഈ പരാമര്‍ശങ്ങള്‍ പ്രോ വൈസ് ചാന്‍സലര്‍ വെട്ടിയിരിക്കുന്നതായി കാണുന്നതായി ഉപലോകായുക്ത ജസ്റ്റീസ്‌ എന്‍.കൃഷ്ണന്‍ നായര്‍ പറഞ്ഞു. അതേ സമയം പ്രോ വൈസ്ചാന്‍സലര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാകട്ടെ ഉത്തരക്കടലാസുകള്‍ സര്‍വ്വകലാശാലയില്‍ ഇല്ലെന്നാണ് പറയുന്നത്.

ഇതില്‍ സര്‍വ്വകലാശാലയുടെ അഭിപ്രായം ഏതാണെന്ന ഉപലോകായുക്തയുടെ ചോദ്യത്തിന് വിസ്താര വേളയില്‍ മറുപടി പറയാമെന്നായിരുന്നു സര്‍വ്വകലാശാല അഭിഭാഷകന്‍റെ വാദം. അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ലഭിച്ചവര്‍ ജോലിക്കായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ചെലാന്‍ രസീതോ ബാങ്ക് ട്രാഫ്റ്റോ വച്ചിട്ടുണ്ടെന്ന് ഉടന്‍ പരിശോധിച്ച് അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നല്‍കാന്‍ ലോകായുക്ത രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരീക്ഷയെഴുതിയ ബിന്ദു കുമാരി, എഴുത്തു പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും ജോലി ലഭിക്കാതെ പോയ അനു എസ്.നായര്‍ എന്നിവരെ കോടതി ഇന്ന് കക്ഷി ചേര്‍ത്തു.
കൂടുതല്‍
ലോനപ്പന്‍ നമ്പാടന്‍ കുഴഞ്ഞ് വീണു
കേരളത്തിലെ സുന്ദരിയെ ഇന്ന് അറിയാം
നിരക്ക് വര്‍ദ്ധനയ്ക്കെതിരെ പ്രക്ഷോഭം - ഉമ്മന്‍‌ചാണ്ടി
ഇന്ന് ഗ്രഹസംഗമം
നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
അവശകലാകാരന്മാര്‍ക്ക് ക്ഷേമനിധി