ആണവകരാറുമായി മുന്നോട്ട് പോകാന്‍ ഇന്ന് ചേരുന്ന യു.പി.എ യോഗം തീരുമാനിക്കുകയാണെങ്കില്‍ മന്ത്രി സഭയില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദ് രാജിവയ്ക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
അതേ സമയം കോണ്‍ഗ്രസുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പാര്‍ലമെന്‍റില്‍ വിശ്വസവോട്ട് തേടുന്ന സമയത്ത് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ലീഗ് അറിയിച്ചു. കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സമുദായ താത്പര്യം പരിഗണിച്ച് ഇ. അഹമ്മദ് രാജി വയ്ക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീറാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.
പി.കെ കുഞ്ഞാലിക്കുട്ടിയും മുനീറും ഇതേ അഭിപ്രായക്കാരായിരുന്നു. ഇതേ അഭിപ്രായം പാണക്കാട് തങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ ഇ.അഹമ്മദ് രാജി വയ്ക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇന്ന് ഡല്‍ഹിയി ചേരുന്ന യു.പി.എ യോഗം കരാറുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചാല്‍ ഇ.അഹമ്മദ് തന്‍റെ രാജി പ്രഖ്യാപിക്കും.
മുനീറടക്കമുള്ള കേരള നേതാക്കള്‍ അഹമ്മദിനെ തുണച്ചില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര നേതാക്കളില്‍ ഭൂരിഭാഗവും അഹമ്മദ് തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. പാര്‍ട്ടിയുള്ളത് കേരളത്തിലാണെന്നും ഇവിടത്തെ പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കണമെന്ന് കേരള നേതാക്കള്‍ തറപ്പിച്ച് പറഞ്ഞതോടെ ദേശീയ നേതാക്കള്‍ പിന്‍വാങ്ങുകയായിരുന്നു.
മുസ്ലീം ലീഗില്‍ അടുത്തകാലത്തുണ്ടായ ചില അടിയൊഴുക്കുകളാണ് അഹമ്മദിന്‍റെ രാജിക്ക് കാരണമെന്നറിയുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം ഇ. അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കുഞ്ഞാലിക്കുട്ടിയെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. ഇതിനുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു അഹമ്മദിന്‍റെ രാജിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
|