പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തപാല്‍വകുപ്പ്‌ കോര്‍ ബാങ്കിങ്‌ ഏര്‍പ്പെടുത്തുന്നു  Search similar articles
തപാല്‍വകുപ്പ്‌ കോര്‍ ബാങ്കിങ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നു. ആധുനികവത്‌കരണത്തിന്‍റെ ഭാഗമായാണ് ഈ നടപടി. സേവിങ്‌സ്‌ ബാങ്ക്‌ ഉടമകള്‍ക്ക്‌ എ.ടി.എം. കാര്‍ഡ്‌ നല്‍കുന്ന കാര്യവും തപാല്‍വകുപ്പിന്‍റെ പരിഗണനയിലുണ്ട്‌.

കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി തപാല്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വത്‌കരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനിടയില്‍ ആധുനികവത്‌കരണം പൂര്‍ത്തിയാക്കാനാണ്‌ ലക്‍ഷ്യമിടുന്നത്. കേരള സര്‍ക്കിളിന്‍റെ കീഴിലുള്ള 51 ഹെഡ്‌പോസ്റ്റോഫീസുകളുടെ കമ്പ്യൂട്ടര്‍ വത്‌കരണം പൂര്‍ത്തിയായി കഴിഞ്ഞു.

1500 ഓളം സബ്‌ പോസ്റ്റോഫീസുകളില്‍ 600 എണ്ണം കമ്പ്യൂട്ടര്‍വത്‌കരിച്ച്‌ കഴിഞ്ഞു. ബാക്കിയുള്ള 900 സബ്‌ പോസ്റ്റോഫീസുകള്‍ ഉടന്‍ കമ്പ്യൂട്ടര്‍ വത്‌കരിക്കും. 3500 ബ്രാഞ്ച്‌ പോസ്റ്റോഫീസുകള്‍ അടുത്ത ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ വത്‌കരിക്കും. സബ്‌-ബ്രാഞ്ച്‌ തപാല്‍ ഓഫീസുകള്‍ അതത്‌ ഹെഡ്‌ പോസ്റ്റോഫീസുമായി കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കും.

തപാല്‍ ഓഫീസ്‌ കൗണ്ടര്‍ ബുക്കിങ്‌, വിവിധ അക്കൗണ്ടുകള്‍ എന്നിവ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്‌കരിക്കും. നിലവില്‍ സ്‌പീഡ്‌ പോസ്റ്റ്‌ ഉരുപ്പടികള്‍ എവിടെയുണ്ടെന്നറിയാനുള്ള സംവിധാനവും നിലവില്‍ വന്നുകഴിഞ്ഞു.
കൂടുതല്‍
പീതാംബരകുറുപ്പ് വൈസ്‌പ്രസിഡന്‍റ്
ആദിവാസികളുടെ പ്രശ്നം പരിഹരിക്കും
പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്‍റ് ഇന്ന്
കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ ഉത്പാദനം കൂട്ടും
രാമചന്ദ്രന്‍റെ സംസ്കാരം വൈകിട്ട്
അസിസ്റ്റന്‍റ് നിയമനം: രേഖകള്‍ സമര്‍പ്പിച്ചു