പള്ളികള്‍ ആര്‍ക്കും സ്‌ത്രീധനം കിട്ടിയതല്ലെന്ന് മുസ്ലീം ലീഗുകാര്‍ ഓര്‍ക്കണമെന്ന് തദ്ദേശമന്ത്രി പാലൊളി മുഹമ്മദ്‌കുട്ടി പറഞ്ഞു. വിശ്വാസികളുടെ ആരാധനാലയങ്ങള്‍ രാഷ്‌ട്രീയവത്‌കരിക്കുന്നത് അരാജകത്വമുണ്ടാക്കുമെന്നും പാലൊളി പറഞ്ഞു.
മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച അക്ഷരകേരളം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പള്ളിയായാലും അമ്പലമായാലും അത് അതിന്‍റെ വഴിക്ക് നടക്കും. അതൊക്കെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് അരാജത്വത്തിലേക്ക് നീങ്ങും.
ഇത് മുസ്ലീം ലീഗ് നേതാക്കള്‍ മനസിലാക്കണം. ഇടതുമുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടം തടഞ്ഞതിന്‍റെ പ്രതിഷേധമാണ് പാഠപുസ്തകത്തിന് എതിരെയുള്ള സമരത്തിന് കാരണമെന്നും പാലൊളി പറഞ്ഞു.
|