പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബസ്ചാര്‍ജ്ജ് വര്‍ധിപ്പിക്കും: ഗതാഗത മന്ത്രി  Search similar articles

സംസ്ഥാനത്തെ കെ.എസ്‌.ആര്‍.ടി,സി, സ്വകാര്യ ബസുകളിലെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമസ് ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന ചിലവിന്‍റെ അടിസ്ഥാനത്തില്‍ യാത്രക്കൂലി വര്‍ധന അനിവാര്യമായിരിക്കുകയാണ്‌.ഇക്കാര്യത്തില്‍ കെ.എസ്‌.ആര്‍.ടി.സിയും സ്വകാര്യബസുടമകളും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുവരികയാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളും കെ.എസ്.ആര്‍.ടി.സി യും നിലവിലെ യാത്രാ നിരക്കിന്‍റെ പത്ത് ശതമാനം വര്‍ദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം നിരക്ക്‌ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ണ്‍സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

യാത്രക്കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കും ഉയര്‍ത്തേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
പത്തനാപുരത്ത് ഹര്‍ത്താല്‍
കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍
2012 മുതല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന്
കാര്‍ഷികകടം എഴുതിത്തള്ളല്‍ പൂര്‍ത്തിയായി
പാഠപുസ്തകം മതവിരുദ്ധമല്ല - കൃഷ്ണയ്യര്‍
കൊല്ലത്ത് സി.പി.ഐ-സി.പി.എം പോര് ശക്തം