ആരോഗ്യത്തിനും ഇന്ധന ലാഭത്തിനും സൈക്കിള്‍ യാത്രയെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സൈക്കിള്‍ റാലി തിരുവനന്തപുരത്ത് നടന്നു. രാവിലെ 7.30ന് നടന്ന റാലി മന്ത്രി എം. വിജയകുമാര്‍ കവടിയാറില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
സ്പോര്‍ട്സ് സെക്രട്ടറി ടിക്കാറാം മീണയാണ് റാലി നയിച്ചത്. റാലി എട്ട് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷനും സ്പോര്‍ട്സ് യുവജനകാര്യ ഡയടറക്ടറേറ്റും ചേര്‍ന്നാണ് റലി സംഘടിപ്പിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം സൈക്കിള്‍ യാത്ര ശീലമാക്കിയ പ്രമുഖ വ്യക്തികള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചേരുന്ന ചടങ്ങില്‍ ഉപഹാരം നല്‍കി. സൈക്കിള്‍ യാത്രയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
|