ഉയരുന്ന നാണയപ്പെരുപ്പം സംസ്ഥാനത്തെ ഭരണച്ചെലവ് ഉയര്‍ത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്‍റേതല്ലാത്ത സാഹചര്യം മൂലമാണ് നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്‍റെ പിടിവാശി മൂലമാണ് നാണയപ്പെരുപ്പം ഉയരുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയരുന്നതും ദോഷകരമാണ്. വിദേശ മലയാളികളെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
|