സൂപ്പര്‍താരം മോഹന്‍ലാല്‍ മറ്റുളളവരെ ഭരിക്കാന്‍ വരേണ്ടെന്ന് മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയന്‍. മോഹന്‍ലാല്‍ അധിക പ്രസംഗമാണ് നടത്തുന്നതെന്ന് വിനയന്‍ കുറ്റപ്പെടുത്തി.
മാക്ട അഫിലിയേഷന്‍ കാണിക്കണമെന്ന് പറയാന്‍ മോഹന്‍ലാല്‍ ആരാണെന്നും വിനയന്‍ ചോദിച്ചു. മോഹന്‍ ലാല്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. തൊഴിലാളി സംഘടനകളുടെ മേല്‍ കടന്ന് കയറാന്‍ മോഹന്‍ലാല്‍ ശ്രമിക്കേണ്ട എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാളെ കൊച്ചിയില്‍ നടക്കുന്ന വിമതരുടെ യോഗത്തെയും വിനയന്‍ വിമര്‍ശിച്ചു. മാക്ട വിട്ടവര്‍ തൊഴിലാളി സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് സംസരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്.
അതിനിടെ, മാക്ട ഡ്രൈവേഴ്സ് യൂണിയന്‍ മാക്ട ഓഫീസിന് മുന്നില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് വിനയന് പിന്തുണ പ്രഖ്യാപിച്ചു.
|