മാക്ട ഫെഡറേഷന്‍ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഏതാനും ദിവസം മുന്‍പ് ഉണ്ടായ പിളര്‍പ്പിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.
അതിനിടെ, സംഘടനയില്‍ നിന്ന് രാജിവച്ച വിമതരുടെ യോഗവും നാളെ കൊച്ചിയില്‍ ചേരുന്നുണ്ട്. പരമാവധി ആള്‍ക്കാരെ ഒപ്പം നിര്‍ത്താന്‍ ഇരു പക്ഷവും ശ്രമം നടത്തിവരികയാണ്. തങ്ങള്‍ക്ക് 4000 പേരുടെ പിന്തുണ ഉണ്ടെന്നാണ് മാക്ട ഫെഡറേഷന്‍ അവകാശപ്പെടുന്നത്.
സിനിമാമേഖലയിലെ സംഘടനകളായ ഐപെക്, ഫെപ്സി തുടങ്ങിയവയുടെ പിന്തുണ മാക്ട ഫെഡറേഷന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുറമെ തങ്ങളോടൊപ്പം നില്‍ക്കുന്ന സംവിധായകരുടെ സിനിമകള്‍ നിര്‍മ്മിക്കാമെന്ന് ചില നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയതും മാക്ട ഫെഡറേഷന് ശക്തി പകര്‍ന്നിട്ടുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുമെന്ന് സൂചനയുണ്ട്.
അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, തിയേറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരുടെ പിന്തുണ ആണ് വിമതര്‍ക്ക് ശക്തി പകര്‍ന്നിട്ടുള്ളത്. ഗാന രംഗത്ത് സജീവമായി നില്‍ക്കുന്നവര്‍, പേരുള്ള സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ പിന്തുണ ആണ് വിമതരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
|