പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിനിമാരംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക്  Search similar articles
മാക്ട ഫെഡറേഷനിലെ തര്‍ക്കം സിനിമാ ഷൂട്ടിംഗ് മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മാക്ട ഫെഡറേഷനിലെ സംവിധായക യൂണിയന്‍ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.

മാക്ട ഫെഡറേഷന്‍ ഒരു ഭാഗത്തും മറ്റെല്ലാ സംഘടനകളും മറു ഭാഗത്തുമാണിപ്പോള്‍. സിനിമാ ഷൂട്ടിംഗിന് ഒരു തടസവും ഉണ്ടാകില്ലെന്ന് ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഷൂട്ടിംഗ് എങ്ങനെ നടക്കുമെന്നതിന് വ്യക്തമായ ഉത്തരമില്ല. മാക്ട ഫെഡറേഷനില്‍ നിന്നും രാജി വച്ചവര്‍ക്ക് മാത്രമേ സിനിമ നിര്‍മ്മിക്കൂവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

മാക്ട ഫെഡറേഷനില്‍ നിന്നും രാജിവച്ചവരില്‍ ഭൂരിഭാഗവും സംവിധായകരാണ്. എന്നാല്‍ ബാക്കി സാങ്കേതിക വിദഗ്ദ്ധരില്‍ ഭൂരിഭാഗവും മാക്ട ഫെഡറേഷന് ഒപ്പമാണ്. സംവിധായകര്‍ മാത്രം വിചാരിച്ചാല്‍ സിനിമ ഉണ്ടാകില്ലെന്ന കാര്യമാണ് മാക്ട ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് അടിയന്തരയോഗം സംവിധായക യൂണിയന്‍ ഇന്ന് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പരുന്ത്, ട്വന്‍റി ട്വന്‍റി എന്നീ സിനിമകള്‍ സംവിധാനം ചെയ്യുന്നത് മാക്ട ഫെഡറേഷനില്‍ നിന്നും രാജിവച്ചവരാണ്.

മറ്റ് നാല് സിനിമകള്‍ സംവിധാനം ചെയ്യുന്നത് മാക്ട ഫെഡറേഷനിലെ അംഗങ്ങളും. തിങ്കളാഴ്ച രൂപീകരിക്കാന്‍ പോകുന്ന പുതിയ സംഘടനയിലേക്ക് പരമാവധി അംഗങ്ങളെ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് മാക്ടയില്‍ നിന്നും രാജിവച്ചവര്‍ നടത്തുന്നത്.
കൂടുതല്‍
ബാര്‍‌ ലൈസന്‍സ്: ഹര്‍ജി തള്ളി
ഹൈക്കോടതി ബഞ്ച്: സമരം തുടരുന്നു
മലബാര്‍ സിമന്‍റ്‌സില്‍ പ്രതിസന്ധി
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യും
മഹാകവിയുടെ സംസ്കാരം ഇന്ന്
കോച്ച് ഫാക്ടറി: വിദഗ്ദ്ധ സംഘം ഇന്നെത്തും