പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാര്‍‌ ലൈസന്‍സ്: ഹര്‍ജി തള്ളി  Search similar articles
തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബിന്‍റെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ പൊതുതാതപര്യം ഇല്ലെന്ന് കണ്ടാണ് തള്ളിയത്.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജി തള്ളിയതെന്ന് സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എറണാകുളം സ്വദേശി അഡ്വ.എം.എല്‍ ജോര്‍ജാണ് ഹര്‍ജി നല്‍കിയിരുന്നത്.

സംസ്ഥാനത്ത് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ക്ലബുകളുടെ ഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനത്ത് വ്യവസ്ഥകള്‍ ലംഘിച്ച് 75 ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

ട്രാവന്‍കൂര്‍-കൊച്ചിന്‍ ചാരിറ്റബില്‍ ട്രസ്റ്റ് വ്യവസ്ഥകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ക്ലബുകളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന ആവശ്യം. ഗോള്‍ഫ് ക്ലബില്‍ ചൂതാട്ടവും മദ്യപാനവും ഉള്‍പ്പടെയുള്ള നിയമവിരുദ്ധ നടപടികളാണ് നടക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പല ക്ലബുകളും. സാധാരണ ബാര്‍ ലൈസന്‍സിന് 25 ലക്ഷം രൂപ വരെ നല്‍കേണ്ടതുണ്ടെങ്കിലും വന്‍‌കിട ക്ലബുകള്‍ അഞ്ച് ലക്ഷം രൂപ മാത്രമേ നല്‍കുന്നുള്ളൂ. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കൂടുതല്‍
ഹൈക്കോടതി ബഞ്ച്: സമരം തുടരുന്നു
മലബാര്‍ സിമന്‍റ്‌സില്‍ പ്രതിസന്ധി
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യും
മഹാകവിയുടെ സംസ്കാരം ഇന്ന്
കോച്ച് ഫാക്ടറി: വിദഗ്ദ്ധ സംഘം ഇന്നെത്തും
ക്ലബുകളിലെ ബാര്‍: ഹര്‍ജി ഇന്ന് പരിഗണിക്കും