പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹൈക്കോടതി ബഞ്ച്: സമരം തുടരുന്നു  Search similar articles
തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും അഭിഭാഷകര്‍ തിരുവനന്തപുരം ജില്ലാ കോടതി വളപ്പില്‍ പ്രകടനം നടത്തി.

പ്രകടനത്തിനിടെ ഒരാള്‍ പൊലീസിനെ ആക്രമിച്ചു. ഇയാള്‍ അഭിഭാഷകനോ ഗുമസ്തനോ അല്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഹൈക്കോടതി ബഞ്ചിനായുള്ള സമരം ഇന്ന് നൂറ്റി പത്തൊമ്പതാമത് ദിവസത്തിലേക്ക് കടന്നു. കോടതി വളപ്പില്‍ നിന്നും പൊലീസിനെ പിന്‍‌വലിക്കണമെന്ന അഭിഭാഷകരുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അഭിഭാഷകരുമായി ജില്ലാ ജഡ്ജി ചര്‍ച്ച നടത്തി.

അഭിഭാഷകര്‍ കോടതി വളപ്പിലുള്ള സമരം അവസാനിപ്പിച്ചാല്‍ മാത്രമേ പൊലീസിനെ പിന്‍‌വലിക്കാനാവൂ എന്ന് ജില്ലാ ജഡ്ജി അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടു. ഇതിന് ശേഷം അഭിഭാഷകര്‍ പ്രകടനം നടത്തി. ഇതിനിടയിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ ആക്രമിക്കാന്‍ ഒരാള്‍ ശ്രമിച്ചത്.

ഇയാളെ അഭിഭാഷകരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഇയാള്‍ അഭിഭാഷകനോ അഭിഭാഷക സംഘടനയിലെ ആളോ ഗുമസ്തനോ അല്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു.
കൂടുതല്‍
മലബാര്‍ സിമന്‍റ്‌സില്‍ പ്രതിസന്ധി
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യും
മഹാകവിയുടെ സംസ്കാരം ഇന്ന്
കോച്ച് ഫാക്ടറി: വിദഗ്ദ്ധ സംഘം ഇന്നെത്തും
ക്ലബുകളിലെ ബാര്‍: ഹര്‍ജി ഇന്ന് പരിഗണിക്കും
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക്