പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മലബാര്‍ സിമന്‍റ്‌സില്‍ പ്രതിസന്ധി  Search similar articles
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്‌സ് ഉത്പാദന പ്രതിസന്ധി നേരിടുന്നു. സിമന്‍റ് നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുവായ ഫ്ലൈയാഷ് ആവശ്യത്തിന് ലഭ്യമാക്കാന്‍ കാരാറുകാര്‍ തയാറാകാത്തതാണ് ഇതിന് കാരണം.

മലബാര്‍ സിമന്‍റ്‌സിന് ഫ്ലൈയാഷ് നല്‍കുന്നതിനുള്ള കരാര്‍ കോയമ്പത്തൂരിലെ എ.ആര്‍.കെ. ഗുഡ്സ് ആന്‍റ് മെറ്റല്‍‌സ് എന്ന കമ്പനിക്കാണ്. 2004 മുതല്‍ 2013 വരെയാണ് കരാര്‍ കാലാവധി. ഫ്ലൈയാഷിനായി 23 കോടി രൂപയും ട്രാന്‍സ്‌പോര്‍ട്ടിനായി 164 കോടി രൂപയുമാണ് കരാര്‍ പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഫ്ലൈയാഷ് കരാര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തിയാല്‍ മലബാര്‍ സിമന്‍റ്‌സ് കരാറുകാരന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കരാറുകാരന്‍ കരാര്‍ ലംഘിച്ചാല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നുമാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. മലബാര്‍ സിമന്‍റിസിന്‍റെ പാലക്കാട്ടും ചേര്‍ത്തലയിലുമുള്ള യൂണിറ്റുകളിലെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഏകദേശം 500 ടണ്‍ ഫ്ലൈയാഷാണ് വേണ്ടത്.

എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഫ്ലൈയാഷ് കരാറുകാരന്‍ എത്തിക്കുന്നില്ലെന്ന് മലബാര്‍ സിമന്‍റ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഇതുമൂലം ഉത്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞതോടെ വിപണിയിലും മലബാര്‍ സിമന്‍റ്‌സിന് ക്ഷാമം നേരിടുന്നുണ്ട്.

എ.ആര്‍.കെ ഗുഡ്സിന് ഫ്ലൈയാഷിനായി കരാര്‍ നല്‍കിയ വഴിയില്‍ മലബാര്‍ സിമന്‍റ്‌‌സിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ട്രോളര്‍ ആന്‍റ് ഓഡിറ്റ് ജനറല്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ എ.ആര്‍.കെ ഉടമയെ ചോദ്യം ചെയ്യുകയും ഉണ്ടായി.

ഇതേ തുടര്‍ന്നാണ് എ.ആര്‍.കെ കമ്പനി ഫ്ലൈയാഷ് ഇറക്കുമതിയില്‍ വീഴ്ച വരുത്തിയത്.
കൂടുതല്‍
ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യും
മഹാകവിയുടെ സംസ്കാരം ഇന്ന്
കോച്ച് ഫാക്ടറി: വിദഗ്ദ്ധ സംഘം ഇന്നെത്തും
ക്ലബുകളിലെ ബാര്‍: ഹര്‍ജി ഇന്ന് പരിഗണിക്കും
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക്
ബാലവേല വിരുദ്ധദിനം ആചരിക്കുന്നു