പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മഹാകവിയുടെ സംസ്കാരം ഇന്ന്  Search similar articles
Pala Narayanan Nair
KBJWD
കഴിഞ്ഞ ദിവസം അന്തരിച്ച മഹാകവി പാലാ നാരായണന്‍ നായരുടെ മൃതദേഹം ഇന്ന്‌ മൂന്നുമണിക്ക്‌ ടി.വി.പുരത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

മൃതദേഹം വൈക്കം എന്‍.എസ്.എസ് ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ മകള്‍ സുധാമണിയുടെ വൈക്കം വടക്കേ നടയിലെ വസതിയില്‍ നിന്നും മൃതദേഹം വൈക്കം മുനിസിപ്പല്‍ ഹാളിലേക്ക് കൊണ്ടു വന്നു. ഇവിടെ അര മണിക്കൂറോളം സമയം പൊതുദര്‍ശനത്തിന് വച്ചു.

സമൂഹത്തിന്‍റെ നാനാതുറയില്‍ പെട്ട നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ പ്രിയ കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഇടതുമുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി ബിനോയ് വിശ്വം എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതിന് ശേഷം വൈക്കം എന്‍.എസ്.എസ് ഹാളിലേക്ക് മൃതദേഹം കൊണ്ടു വന്നു.

നൂറു കണക്കിനാളുകള്‍ കവിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടര മണി വരെ മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്ന് മണിക്ക് ടി.വി.പുരത്തെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും.

സംസ്കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി മോന്‍സ് ജോസഫ് പങ്കെടുക്കും.
കൂടുതല്‍
കോച്ച് ഫാക്ടറി: വിദഗ്ദ്ധ സംഘം ഇന്നെത്തും
ക്ലബുകളിലെ ബാര്‍: ഹര്‍ജി ഇന്ന് പരിഗണിക്കും
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക്
ബാലവേല വിരുദ്ധദിനം ആചരിക്കുന്നു
15.33 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു
സര്‍വകലാശാല വാര്‍ത്തകള്‍