പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട്ടീഷ് ലൈബ്രറി: പുസ്തകങ്ങള്‍ സര്‍ക്കാരിന്  Search similar articles
അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ സര്‍ക്കാരിന് കൈമാറുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി വി.എസ് അച്യുതാ‍നന്ദനും ബ്രിട്ടീഷ് കൌണ്‍സില്‍ ഉദ്യോഗസ്ഥരുമാണ് കരാറില്‍ ഒപ്പിട്ടത്.

രാജ്യത്തുള്ള എല്ലാ ബ്രിട്ടീഷ് ലൈബ്രറികളും നിര്‍ത്തണമെന്ന ബ്രിട്ടീഷ് കൌണ്‍സിലിന്‍റെ തീരുമാനം അനുസരിച്ചാണ് തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറിയും അടച്ച് പൂട്ടിയത്. ലൈബ്രറി ഏറ്റെടുക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ബ്രിട്ടീഷ് കൌണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ലൈബ്രറി ഏറ്റെടുക്കാന്‍ വൈ.എം.സി.എ അധികൃതരും മുന്നോട്ട് വന്നതോടെ ഏറ്റെടുക്കല്‍ വിവാദമായി. ലൈബ്രറിയിലെ പുസ്തകങ്ങള്‍ സര്‍ക്കാ‍രിന് കൈമാറാനാണ് ബ്രിട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചത്. ഇതിനുള്ള ധാരണാപത്രമാണ് ഇന്ന് ഒപ്പിട്ടത്. ബ്രിട്ടീഷ് കൌണ്‍സില്‍ സാംസ്കാരിക വിഭാഗം തലവനും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

വൈ.എം.സി.എയുമായുള്ള തര്‍ക്കം തീര്‍ത്ത് ലൈബ്രറിയുടെ നടത്തിപ്പ് സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൂടുതല്‍
ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം
മഹാകവിയുടെ സംസ്കാരം നാളെ
പാലയുടെ നിര്യാണം തീരാനഷ്ടം - മുഖ്യമന്ത്രി
വിനയന് ഐഫക്കിന്‍റെയും ഫെഫ്സിയുടെയും പിന്തുണ
ഹൈക്കോടതി ബഞ്ച്: സമരം ശക്തമാകുന്നു
പാലാ നാരായണന്‍ നായര്‍ അന്തരിച്ചു