കളമശേരിയില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തമ്മില്‍ വക്കേറ്റവും കയ്യാങ്കളിയും നടന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി നഗരത്തില്‍ മാലിന്യനീക്കം തടസ്സപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും കൊച്ചി നഗരസഭ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതേ തുടന്നാണ് ഇന്ന് രാവിലെ കളമശേരി ടൌണിന് സമീപമുള്ള യാര്‍ഡില്‍ മാലിന്യം തള്ളാന്‍ അധികൃതര്‍ ശ്രമിച്ചത്.
ഇത് നാട്ടുകാരും പ്രതിപക്ഷ കൌണ്‍സിലര്‍മാരും ചേര്‍ന്ന് തടഞ്ഞു. ഒരു നടപടിക്രമവും പാലിക്കാതെയാണ് കോര്‍പ്പറേഷന്‍ മാലിന്യം നിക്ഷേപിക്കാന്‍ കൊണ്ടു വന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മാലിന്യം കയറ്റിവന്ന ലോറികള്‍ തിരിച്ചു പോയി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ മാലിന്യങ്ങള്‍ കൊണ്ടു വന്നു.
ഇത് നാട്ടുകാരെ പ്രകോപിപ്പിച്ചു. പൊലീസ് നാട്ടുകാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കി. ഇപ്പോഴും ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
|