പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചേകന്നൂര്‍: വിചാരണ ഇന്നും തുടരും  Search similar articles
ചേകന്നൂര്‍ മൌലവി കേസിലെ വിചാരണ നടപടികള്‍ ഇന്നും തുടരും. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

കേസിലെ സാക്ഷിയായിരുന്ന എന്‍.പി ഫൈസല്‍ കഴിഞ്ഞ ദിവസം കൂറു മാറിയിരുന്നു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. കേസ്‌ അന്വേഷിച്ച സി.ബി.ഐ.യുടെ ഭാഗത്തുനിന്നുള്ള സാക്ഷിയാണ്‌ ഫൈസല്‍. ഒന്‍പത്‌ പ്രതികള്‍ ചേര്‍ന്ന്‌ മൗലവിയെ കൊലപ്പെടുത്തിയെന്ന സി.ബിഐ. കേസിന്‌ പിന്തുണ നല്‍കേണ്ടിയിരുന്ന ഫൈസലാണ്‌ കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്‌.

നീണ്ട ഇടവേളയ്‌ക്കുശേഷം സാക്ഷിവിസ്‌താരം ചൊവ്വാഴ്‌ചയാണ്‌ സി.ബി.ഐ. പ്രത്യേക കോടതിയില്‍ പുനരാരംഭിച്ചത്‌. കോടതിയില്‍ എത്തി മൊഴിനല്‍കാതെ ഒളിവില്‍ക്കഴിഞ്ഞിരുന്ന ഫൈസലിന്‍റെ സ്വത്തുകള്‍ ജപ്‌തിചെയ്യാന്‍ സി.ബി.ഐ. കോടതി ഉത്തരവിട്ടിരുന്നതാണ്‌. അതിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും ഫലംകിട്ടാതെ വന്നപ്പോഴാണ്‌ സാക്ഷി തെളിവുനല്‍കാന്‍ ഹാജരായത്‌.

മനാസ്, അബൂബക്കര്‍ ഹാജി എന്നീ സാക്ഷികള്‍ കോടതിയില്‍ ഹാജരാകുന്നതിന് സമയം നീട്ടീ ചോദിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയായ കക്കാട് അലി ഇതുവരെ വിചാരണയ്ക്കായി എത്തിയിട്ടില്ല. അലിയുടെ സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഒരുങ്ങുകയാണ് സി.ബി.ഐ.

സ്വതന്ത്രചിന്തകനായ മൗലവിയെ മതമൗലികവാദികളായ ഒന്‍പത്‌ പ്രതികള്‍ ചേര്‍ന്ന്‌ 1993ല്‍ കൊലപ്പെടുത്തിയെന്നാണ്‌ സി.ബി.ഐ.യുടെ കേസ്‌.
കൂടുതല്‍
ബസുടമകളുമായി ഇന്ന് ചര്‍ച്ച
ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഇന്ന് ഏറ്റെടുക്കും
1031 ടണ്‍ ബംഗാള്‍ അരി വിതരണം ചെയ്തു
എമര്‍ജന്‍സി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കും
നിവേദിതയുടെ മാപ്പപേക്ഷ അവ്യക്തം
കെ.സി.ബി.സി യോഗം തുടങ്ങി