പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബസുടമകളുമായി ഇന്ന് ചര്‍ച്ച  Search similar articles
സ്വകാര്യ ബസ്‌ സമരം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഇന്ന്‌ ബസുടമകളുമായി ചര്‍ച്ച നടത്തും. തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍, ഗതാഗത മന്ത്രി മാത്യു ടി. തോമസ്‌ എന്നിവര്‍ രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസുടമകള്‍ രംഗത്തെത്തിയത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ആവശ്യം പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന്‍‌മേല്‍ പണിമുടക്ക് പിന്‍‌വലിക്കുകയായിരുന്നു.

ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം ഈ നിരക്കില്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താനാവില്ലെന്ന നിലപാടാണ് ബസുടമകള്‍ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍
ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഇന്ന് ഏറ്റെടുക്കും
1031 ടണ്‍ ബംഗാള്‍ അരി വിതരണം ചെയ്തു
എമര്‍ജന്‍സി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കും
നിവേദിതയുടെ മാപ്പപേക്ഷ അവ്യക്തം
കെ.സി.ബി.സി യോഗം തുടങ്ങി
കരുണാകരന്‍റെ ല‌ക്‍ഷ്യം പത്മജയ്ക്ക് സീറ്റ്