പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
1031 ടണ്‍ ബംഗാള്‍ അരി വിതരണം ചെയ്തു  Search similar articles
കണ്‍സ്യൂമര്‍ഫെഡ്‌ വഴി വിതരണം ചെയ്യുന്ന ബംഗാള്‍ അരി കേരള ജനത ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തിരിക്കുന്നതായാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന്‌ സഹകരണമന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ്‌ പ്രകാരം മൂന്ന്‌ അംഗങ്ങള്‍ വരെയുള്ള കുടുംബത്തിന്‌ ആഴ്ചയില്‍ അഞ്ചുകിലോ അരിയും മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന്‌ ആഴ്ചയില്‍ ഏഴുകിലോ അരിയുമാണ്‌ വിതരണം ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം രാവിലെ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം മൂന്ന്‌ ദിവസം കൊണ്ട്‌ 1031 ടണ്‍ അരി വിതരണം ചെയ്തുകഴിഞ്ഞു.

1445 ടണ്‍ അരി മാത്രമാണ്‌ വിതരണത്തിനായി ശേഷിക്കുന്നത്‌. പ്രാഥമിക സഹകരണസംഘങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സഹകരണവകുപ്പ്‌ പരിശോധിച്ച്‌ സംസ്ഥാനത്തൊട്ടാകെ 1366 സഹകരണസംഘങ്ങള്‍ക്ക്‌ കൂടി അരി വിതരണത്തിന്‌ അനുവാദം നല്‍കിയിട്ടുണ്ട്‌.

അരിക്കടകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ വില്‍പ്പന നടത്തുന്നത്‌ എന്ന്‌ പരിശോധിക്കാന്‍ സഹകരണവകുപ്പ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കും കണ്‍സ്യൂമര്‍ഫെഡ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ സഹകരണ മന്ത്രി അറിയിച്ചു. നിലവിലുള്ള സ്റ്റോക്ക്‌ തീര്‍ന്നാലുടന്‍ ബംഗാളില്‍ നിന്ന്‌ ഒരു റേക്ക്‌ അരി കൂടി എത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
കൂടുതല്‍
എമര്‍ജന്‍സി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കും
നിവേദിതയുടെ മാപ്പപേക്ഷ അവ്യക്തം
കെ.സി.ബി.സി യോഗം തുടങ്ങി
കരുണാകരന്‍റെ ല‌ക്‍ഷ്യം പത്മജയ്ക്ക് സീറ്റ്
മാക്ട പ്രതിസന്ധി: ദിലീപുമായി ചര്‍ച്ച നടത്തി
അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു