ദേശീയപാതകളിലും സംസ്ഥാനപാതകളിലും വാഹന അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നതിന് എമര്‍ജന്‍സി മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിയിച്ചു.
ആദ്യഘട്ടത്തില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കും. മരുന്നു സംഭരണം വിപണനം എന്നീ മേഖലകളില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയുമാണ് നിലവിലിരുന്നത്.
ഈ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞ്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മരുന്നു സംഭരണം വിപണനം എന്നീ മേഖലകള്‍ തികച്ചും സുതാര്യമാക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ആദ്യ ചുവടുവെപ്പാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍.
ഈ രംഗത്ത് മുന്‍കാലത്തെപോലെ അഴിമതിയും കെടുകാര്യസ്ഥതയും ഇനി അനുവദിക്കുന്ന പ്രശ്നമില്ല. ടെണ്ടര്‍ നടപടികള്‍ തൊട്ട് തികച്ചും സുതാര്യമായാണ് കോര്‍പറേഷന്‍റെ പ്രവര്‍ത്തനം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ മുന്‍കാലങ്ങളിലുണ്ടായ അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിക്കും.
ഓരോ ഘട്ടത്തിലും മരുന്നിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നടപടി ഉണ്ടാകും. ഇതിന് നിലവിലുള്ള ലാബുകള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
|